Wednesday, April 25, 2012

എളുപ്പങ്ങള്‍, പ്രയാസങ്ങള്‍


എളുപ്പങ്ങള്‍,  പ്രയാസങ്ങള്‍ 
എസ്. ജോസഫ് 






പാളങ്ങള്‍ ഇരട്ടിപ്പിക്കുന്നതിനായി അരിഞ്ഞെടുത്ത 
മണല്‍തിട്ടയുടെ മുകളറ്റത്തുനിന്ന് ഒരാള്‍ 
മടക്കിക്കുത്തിയ മുണ്ടില്‍ കയ്യൂന്നിക്കൊണ്ട്
ചുറ്റുപാടും നോക്കുന്നു

തിട്ടയില്‍ മണ്‍പൊടി മൂടി ഒരു കൊച്ചു വീട് 

ഒരുപാട് നേരം പിടിച്ചിട്ട തീവണ്ടി പറക്കുകയാണ് ഇപ്പോള്‍ 
പാലം ഇരട്ടിപ്പിക്കുന്നതോടെ 
യാത്ര എളുപ്പമാകും 

മണ്‍തിട്ടയിലിരുന്ന പൊടിമൂടിയ വീടിന്‍റെ 
മണ്‍തിട്ടയില്‍ നിന്ന മനുഷ്യന്‍റെ കാര്യം പ്രയാസമാകും 



ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത് 

No comments:

Followers