Wednesday, September 8, 2010

രാഹുലിന്റെ പരിപാടിയില്‍ ചെരിപ്പിന് വിലക്ക്; പകരം ഷൂ




നാഗ്പുര്‍: രാഷ്ട്രീയക്കാര്‍ക്കുനേരെ ചെരിപ്പേറ് പതിവായ സാഹചര്യത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങില്‍ ചെരിപ്പിന് വിലക്കേര്‍പ്പെടുത്തി. ഷൂ അണിഞ്ഞെത്തുന്നവരെ മാത്രമേ സദസ്സിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന് സുരക്ഷാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്രയിലെ അകോലയിലുള്ള പഞ്ചവ്‌റാവു ദേശ്മുഖ് കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി രാഹുല്‍ നടത്തിയ സംവാദത്തിലാണ് ചെരിപ്പിന് വിലക്ക് വന്നത്. അതോടെ തങ്ങളില്‍ പലരും ജീവിതത്തിലാദ്യമായി ഷൂ ധരിക്കാന്‍ നിര്‍ബന്ധിതമായെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവം വിവാദമായതോടെ സര്‍വകലാശാലാ അധികൃതര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ചെരിപ്പുധാരികളായ ചില വിദ്യാര്‍ഥികളെ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിച്ച് പ്രശ്‌നം തണുപ്പിക്കാന്‍ ശ്രമിച്ചു.

നേരത്തേ സര്‍വകലാശാലാ ഓഡിറ്റോറിയത്തിന്റെ കവാടത്തില്‍ ചെരിപ്പണിഞ്ഞെത്തിയവരെ സുരക്ഷാ ഭടന്‍മാര്‍ തടഞ്ഞത് വാക്തര്‍ക്കത്തിനിടിയാക്കി. അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് രാഹുലുമായുള്ള സംവാദത്തില്‍ പങ്കെടുത്തത്. 75 മിനിറ്റ് നീണ്ട പരിപാടിയില്‍ മാധ്യമ പ്രതിനിധികളെയും പങ്കെടുപ്പിച്ചിരുന്നില്ല.

No comments:

Followers